ഓർമകളുടെ സിക്സർ
അജേഷ്.പി
വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ സഞ്ചി ഒരേറാണ് വൈക്കോൽ പുരയുടെ ചാണകമെഴുകിയ കോലായിലേക്ക്,
കൃത്യമായി സഞ്ചി വീഴുന്ന ശബ്ദം കേട്ടാൽ അമ്മയുടെ ചീത്ത തുടങ്ങുകയായി
വന്നു.,,,,
ഓടി,
എടാ ചായ കുടിച്ചിട്ട് പോടാ....
അച്ഛൻ വന്നാൽ ഞാൻ പറയും....
അതു കേട്ടാൽ മുന്നോട്ടടുത്ത വണ്ടി
പടിക്കൽ സ്റ്റോപാകും.
പതിയെ അടുക്കളയിൽ
കയറി പലകയിട്ട് ഇരുന്ന്
ഒരു ചായകുടിയുണ്ട്
നാലു മണി ചായക്ക്
അവിലൊ, ചോറു കൊണ്ടുള്ള ഉപ്പു മാവോ അങ്ങനെ എതെങ്കിലുമൊന്ന് റെഡി.
പകുതിയായാൽ വായയിൽ കുത്തിനിറച്ച് ഒരോട്ടമാണ്.
ഉണ്ണിക്കുട്ടാ.,,,
രാജൂ...
ഫഹദേ....
ടാ മധും പ്രേമനും വന്നൊ,
കണ്ണൻ അമ്പലപ്പറമ്പിലുണ്ടാവും,
അതെ
അമ്പലപ്പറമ്പാണ് ഞങ്ങളുടെ
കളിയിടം.
എളുപ്പത്തിന് അമ്പലാറമ്പ് എന്നു പറയും.
മരം കൊണ്ടുണ്ടാക്കിയ ബാറ്റും, ശീമക്കൊന്ന സ്റ്റമ്പും ടെന്നീസ്ബാളും പിടിച്ച് പിന്നെ ഒരു നടത്തമാണ്. നടത്തത്തിനിടയിൽ സച്ചിനും ദ്രാവിഡും ഗംഗുലിയും,ലക്ഷ്മണും ഞങ്ങളുടെ ഇടയിലുണ്ടാവും. അമ്മുംക്കുന്നത്തെ കുളവും കടന്ന് കയറ്റം കയറി ഞങ്ങളങ്ങനെ അമ്പലാറമ്പിലേക്ക്....
ഇനി പേരിടലാണ്
സച്ചിൻ വേണോ, ഗാംഗുലി വേണോ., ?
മമ്മുട്ടി വേണോ, മോഹൻലാൽ വേണോ?
ഇന്ത്യവേണോ ഇംഗ്ലണ്ട് വേണോ.,,,,
അങ്ങനെ പല പേരുകളാൽ അതങ്ങനെ കഴിയും. പിന്നെ കളിയാണ് ഓടിയും ചാടിയും ഡൈവ് ചെയ്തു സിക്സറിടിച്ചും വിക്കറ്റെടുത്തും കളിയങ്ങനെ തുടരും വെയിൽ പോയി ഇരുട്ടു പരക്കുന്നതു വരെ.
ഇരുട്ടായാൽ കുറച്ചു നേരം പറമ്പിലിരുന്ന് വർത്തമാനമാണ്
സ്കൂളിൽ അടി കിട്ടിയത്
ബാബു ടാക്കീസിൽ പോയി കണ്ട സിനിമകൾ
പൂരങ്ങൾ വർത്തമാനത്തിന് വിഷയങ്ങളേറെ, പിന്നീട് വീട്ടിലോട്ടുള്ള നടത്തം.
അവധി ദിനമാണെങ്കിൽ കളി രാവിലെ തുടങ്ങും അയൽപ്രദേശങ്ങളുമായുള്ള മാച്ചുകളാണ് പ്രധാനം സ്കൂളുപടിക്കാരും,വള്ളൂക്കാരുമായി ആണ് സ്ഥിരം മാച്ചുകൾ, പിന്നെ നേരെ വന്ന് അമ്മുംകുളത്തിലൊരു ചാട്ടമാണ് നീന്തൽ,പൊന്തു വെച്ച്കളി,തലകുത്തിമറയൽ, ബെൽറ്റടി. കുളിച്ച് തിമർക്കുമ്പോഴാവും കുഞ്ഞാപ്പാപ്ല (കു ളത്തിന്റെ ഉടമസ്ഥൻ) യുടെ വരവ് പിന്നെ ചീത്തയാണ് അവിടുന്നൊരു ഓട്ടമാണ് തലതോർത്താതെ, നനഞ്ഞൊട്ടി, കണ്ണു ചുവന്ന്....
വീട്ടിലെത്തിയാൽ ചീത്തയുടെ പൊടിപൂരം അച്ഛനുണ്ടെങ്കിൽ പുളിവാറൽ തുടയിലങ്ങനെ ചിത്രമെഴുതും.
എങ്കിലും മഴയും വെയിലും ഒന്നുമില്ലാതെ ആ കുട്ടിക്കാലം എന്റെ ഗ്രാമത്തിന്റെ നന്മയിലങ്ങനെ ഓടി നടക്കും.
ഓർമകളിനിയും കഥകൾ കിനിയുന്നുണ്ട്, നാട്ടിലെ പ്രധാനപ്പെട്ട കുറെ കഥാപാത്രങ്ങൾ, ചിരികൾ അങ്ങനെ നിരവധി...
ഇന്ന് എന്റെ ഗ്രാമമാകെ മാറി അമ്മുംകുന്നത്ത് കുളം വെറുമൊരു കുണ്ടായി അവശേഷിക്കുന്നു. കുഴിച്ചാൽ ഇനിയും ഓർമകളുടെ തെളിനീരുറവപ്പെട്ടുമവിടെ,
അമ്പലാറമ്പും ഹൗസിംഗ് കോളനിയായി എങ്കിലും ചില ആർപ്പുവിളികൾ ഉയരുന്നുണ്ടവിടെ ഇന്നും ഓർമകളിൽ ആ വീടുകൾക്കു മുകളിലൂടെ സിക്സറുകൾ പറക്കുന്നുണ്ട്.
ഓർമകളുടെ ചുരുക്കെഴുത്തിൽ ഈ ക്യാൻവാസ് നിറഞ്ഞു. ഇനിയുമുണ്ടേറെ അവയിൽ വീണ്ടും മഷി പടർത്തും.
പട്ടാമ്പിയിലെ ശങ്കരമംഗലമെന്ന പ്രദേശത്തെ എന്റെ ഗ്രാമത്തെ ഞാനന്നും വരച്ചിടും.ഓർമകളിൽ വന്നു തിരക്കു കൂട്ടുന്നവയെ വീണ്ടും ചേർത്തുവെയ്ക്കും....'
(തുടരും)
അജേഷ്.പി
ajeshptb@gmail.com
ajeshptb@gmail.com
നന്നായിട്ടുണ്ട് ഓർമ്മ ചിത്രം...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് .
മറുപടിഇല്ലാതാക്കൂഎഴുതുക .
ബൗണ്ടറികള്ക്കും സിക്സറുകൾക്ക്
കാത്തിരിക്കുന്നു .
നന്ദി അജേഷ് ,നിറഞ്ഞ സന്തോഷം മഴവില്ലിൻ്റെ ചന്തമുള്ള ഓർമകളിലേക്ക് കൈപിടിച്ച് കൊണ്ടോയതിന്,,,,,
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്... ഇനിയും പ്രധീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂസുഖമുള്ള ഓർമ്മകൾ അല്ലേ നന്നായിരിക്ക്ണണൂ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവരികൾക്ക് വരകളുടെ പൂർണ്ണതയുണ്ട്... മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ, ചിത്രങ്ങൾ ആയി കണ്മുന്നിൽ കാണാൻ വായിക്കുന്നവർക്ക് കഴിയുന്നു എങ്കിൽ അതിനർത്ഥം എഴുത്തുകാരന്റെ വിജയം തന്നെയാണ്.. ഇനിയും കൂടുതൽ സൃഷ്ടികൾക്കായി കാത്തു നിൽക്കുന്നു... എല്ലാവിധ ആശംസകളും ❣️❣️
മറുപടിഇല്ലാതാക്കൂവരികൾക്ക് വരകളുടെ പൂർണ്ണതയുണ്ട്... മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ, ചിത്രങ്ങൾ ആയി കണ്മുന്നിൽ കാണാൻ വായിക്കുന്നവർക്ക് കഴിയുന്നു എങ്കിൽ അതിനർത്ഥം എഴുത്തുകാരന്റെ വിജയം തന്നെയാണ്.. ഇനിയും കൂടുതൽ സൃഷ്ടികൾക്കായി കാത്തു നിൽക്കുന്നു... എല്ലാവിധ ആശംസകളും ❣️❣️
മറുപടിഇല്ലാതാക്കൂനന്നായി അജേഷ്,സുഖദമായ ഓർമ്മകളിലേക്കു മനസ്സിനെ തിരിച്ചുനടത്തിച്ച എഴുത്ത്.കലർപ്പില്ലാത്ത വിവരണങ്ങൾ, ഓർമ്മകളുടെ ലോകത്ത് ഞാനും നിനക്കൊപ്പം സഞ്ചരിച്ചു, കുളിരുകോരുന്ന സുഖാനുഭൂതി ഇനിയും ഇത്തരത്തിലുള്ള രചനകൾക്കായി കാത്തിരിക്കുന്നു
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് മാഷേ.... കുട്ടിക്കാലത്തെ പഴയ ഓര്മകള് ഗൃഹാതുരമായ തിരികെ കിട്ടാത്ത നിമിഷങ്ങൾ
മറുപടിഇല്ലാതാക്കൂഗൃഹാതുരമായ ബാല്യത്തിന്റെ നിറമുള്ള പല മുത്തുകൾ ചേർത്ത് വച്ചാലുള്ള വർണ്ണമായി കക്കാഴ്ച .... വായനാ സുഖം നൽകുന്ന ആഖ്യാനം ......
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂസ്നേഹം
❣️❣️❣️
✍️✍️ നന്നായിട്ടുണ്ട്,, തുടരുക ♥️♥️
മറുപടിഇല്ലാതാക്കൂNannayitund chetta
മറുപടിഇല്ലാതാക്കൂNannayitund chetta
മറുപടിഇല്ലാതാക്കൂNannayitund chetta
മറുപടിഇല്ലാതാക്കൂഅമ്മുംകുന്നത്ത് കുളം.നീന്തൽ പഠിക്കുന്നത് അവിടെ നിന്നാണ്.. മതിലിൽ നിന്നും ചാടി രണ്ട് തുഴ തുഴഞ്ഞാൽ കരയെത്തും. കൂട്ടിന് കൂട്ടുകാരുടെ ഒരു പടയും..കുട്ടിക്കാലത്തെ നിറമുള്ള ഓർമകളിൽ ഏറെ പ്രിയപ്പെട്ടവ..ഇന്നിപ്പോൾ കുളമില്ല..പറമ്പുമില്ല.. കുളത്തിനെയെങ്കിലും തിരികെ കൊണ്ടുവരാൻ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നമുക്കൊന്ന് നോക്കണം..��
മറുപടിഇല്ലാതാക്കൂ