@കവിത
ചുവന്ന കൊന്നകൾ
അജേഷ്.പി
ഇനിയൊരു കൊന്നപ്പൂ
കണിയൊരുക്കുമോ?
അകലെ നിന്നെങ്കിലും
ഒരു പൂത്തിരിവെട്ടം
ആ പടി കടന്നെത്തുമോ..?
ഒന്നും കുറിക്കുവാനാകാതെ
ഒരു പേന പുസ്തകച്ചൂടിൽ
അവനെ കാത്തിരിക്കും.
ഒരു പള്ളിക്കൂടം
മരവിപ്പിൻ്റെ കാഠിന്യത്തിൽ
ശൂന്യതയോർത്ത്
തേങ്ങുന്നു.
ഇളംചോര രുചിക്കേണ്ടി
വന്ന പച്ചമണ്ണ്
പാപഭാരത്തിൻ്റെ
ചങ്ങലക്കെട്ടഴിക്കാൻ
ഒരു വേനൽ മഴ
കാത്തുകേഴുന്നു.
എന്നിട്ടും
കൊതിത്തീരാത്ത
കണ്ണുകെട്ടിയ
മദങ്ങൾ മാത്രം
അലറുന്നുണ്ട്
കുഞ്ഞുജീവൻ്റെ
നിലവിളിക്ക് കാതോർക്കാതെ..
നിറങ്ങൾ വറ്റിയ
കാലത്തിനൊപ്പം
പൂത്തിരികൾ
നിറഞ്ഞുക്കത്തുന്നു.
നിലവിളികളുടെ തോരാമഴ
ആർത്തു പെയ്യുന്ന
വീട്ടുപടിക്കൽ
ഒരു കൊന്ന മാത്രം
വേനൽ ചൂടിൽ
ചുട്ടുപൊളുന്നു.
അജേഷ്.പി
ajeshptb@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ